Music / Sibu Sukumaran
Singer / Jaideep Varrier
കാവിലമ്മേ കളഭ നിലാവില്
അരികിലണഞ്ഞു ഞാന്‍
ചുവന്ന പട്ടില്‍ വിളങ്ങി നില്ക്കും
രൌദ്രം കണ്ടു ഞാന്‍
എട്ടു കൈകളില്‍ ദേവി നിന്
ആയുധങ്ങള്‍ അമരുന്നു
കണ്ണുകള്‍ കത്തും കാളി നിന്
രൂപം കണ്ടു ഞാന്‍
കാവിലമ്മേ
കാളിയമ്മേ
എരിയും തിരിയില്‍ ഉരുകും തേങ്ങലില്‍
അമ്മേ നീ നിറയും
അഭയം അരുളാന്‍ ഒരു തണലേകാന്‍
അമ്മേ അണയേണേ
വാളേന്തി വരുന്നു ഞാന്‍
ആടി വരുന്നു ഞാന്‍
അമ്മേ അടിയനില്‍ ഉണരേണേ
ശക്തി പകര്‍ന്നിടണേ
രക്തം ചിന്തിയ നേരമെന്‍
നാവില്‍ അമ്മേ നിന് നാമം നിറയും
കാവിലമ്മേ
കാളിയമ്മേ
ഓംകാരത്തില്‍ നിറയുന്നമ്മേ
എന്നും നിന് നാമം
പാപ വിനാശക പൂര്‍ണിത ദേവി
ദര്‍ശനം അരുളേണേ
കാര്മേഘത്തിന് നിറമാകും
അമ്മേ നിന് രൂപം
മിഴികളില്‍ എന്നും നിറയേണേ
ഭീതി അകറ്റിടണേ
കൊടുങ്ങല്ലൂര്‍ കാവിലെ
അരയാലില ആകാന്‍
ഒരു വരം അരുളു
കാവിലമ്മേ
കാളിയമ്മേ
*******************
No comments:
Post a Comment