Monday, January 24, 2011

മഴ




















എന്റെ  ബാല്യം. 
അക്ഷരങ്ങളുടെ ലോകത്തേക്കുള്ള എന്റെ  ആദ്യ യാത്ര ആണ്.
അംഗന്‍ വാടിയിലെക്കുള്ള യാത്ര.എന്റെ  വീട്ടില്‍ നിന്നും നടന്നു നടന്നു  പോകുകയാണ്.കൂട്ടിനു കുറച്ചു പേരും കൂടി ഉണ്ട്.പെട്ടെന്നാണ് അവള്‍ എന്റെ  മുന്നിലേക്ക് വന്നത്.അവളെന്റെ  അരികിലൂടെ വന്നു അങ്ങ് കടന്നു പോയി.ഞങ്ങളെല്ലാവരും നടന്നു അംഗന്‍ വാടിയില്‍  എത്തി.ഞാനവളെ പറ്റി ചിന്തിച്ചങ്ങിനെ ഇരുന്നു. പിന്നീട് വൈകിട്ട് വീട്ടിലെത്തിയപ്പോഴും എനിക്കവളെ കുറിച്ചായിരുന്നു ചിന്ത.പിന്നീട് പല ദിവസങ്ങളിലും ഞാന്‍ അവളെ കണ്ടു.എനിക്കവളോട് മാത്രം, മറ്റാരോടും ഇല്ലാത്ത ഒരു പ്രത്യേക അടുപ്പം.അതിന്‍റെ അര്‍ത്ഥം എന്താണെന്നും ആ വികാരത്തിന് പ്രണയം എന്നാണ് പേരെന്നും ഞാന്‍ തിരിച്ചറിഞ്ഞത് ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഞാന്‍ അവളെ പ്രണയിക്കുന്നു.സത്യസന്ധമായ പ്രണയം. 
എനിക്കവളെ ഒരുപാട് ഇഷ്ടമാണ്.അവള്‍ക്കെന്നെയും.എന്റെ  സങ്കടങ്ങളിലും സന്തോഷങ്ങളിലും അവള്‍ ഉണ്ടാവാറുണ്ട്.
ചിലപ്പോള്‍ ഒരു സ്വപ്നമായ്‌....
ചിലപ്പോള്‍ എന്നോടു ചേര്‍ന്ന്.......എന്നെ പുണര്‍ന്ന്........
ഞാനിതു എഴുതുമ്പോഴും അവളെന്റെ  അരികില്‍ ഉണ്ട്.അവളുടെ സംഗീതം കേട്ട് അവളുടെ നൃത്ത ചുവടുകള്‍ കണ്ടാണ്‌ ഞാന്‍ ഇത് എഴുതുന്നത്‌.
ഒന്ന് കൈനീട്ടിയാല്‍ എനിക്കവളെ തൊടാം....
അവള്‍ക്കെന്നെയും.....
ഇതാ.....
ഞാന്‍ അവളെ തൊടുകയാണ്....
എന്റെ  വിരല്‍ അവളെ സ്പര്‍ശിച്ചു കഴിഞ്ഞു....
എനിക്കൊരുപാട് പറയാനുണ്ട്‌....
അവള്‍ക്കും....

6 comments:

  1. dnt knw wat 2 say,,,,,,,
    varikalile feel, cnt express

    "ticket edukkatha oru yathra"
    thnk u my dear

    ReplyDelete
  2. ellarilum pranayam unarthunna onnu anu mazha,

    athine engane chitrikaricha ninaku ente asahmsakal...

    nice try,....buddy..:-)

    ReplyDelete
  3. എല്ലാവരിലും പ്രണയ ചിന്തകള്‍ ഉണര്‍ത്തുന്ന ഒന്നാണ് മഴ.... പ്രകൃതിയുടെ ആഘോഷം.. എല്ലാ ജീവജാലങ്ങളും അതില്‍ പങ്കുചേരുന്നു.. സന്ധ്യാസമയത്ത്‌ ഇലത്തുമ്പില്‍ വീണുചിതറുന്ന മഴതുള്ളികളെ നോക്കി കിടക്കുമ്പോള്‍ അവളുടെ സാന്നിധ്യം ഞാന്‍ അറിയുന്നു... ജാലകവിരികള്‍ക്കപ്പുറത്തെ സ്പന്ദനമായ്... ഒരു നനുത്ത സ്പര്‍ശമായ്..... എന്‍റെ പ്രണയിനി....

    Good work aswin.....

    ReplyDelete
  4. അംഗനവാടിയില്‍ പോകാന്‍ തുടങ്ങിയപ്പോഴേ വികാരജീവി ആയിരുന്നല്ലേ..???

    ReplyDelete