Wednesday, August 9, 2017





















Music | Vinod Hariharan


പണ്ടിവിടെ പാവക്കൂത്തായി 
പെണ്ണിവളെ കൊണ്ട് നടന്നില്ലേ 
ഇന്നിവളെ തൊട്ടാൽ പൊള്ളീടില്ലേ.....

കണ്ണുകളിൽ കാമം പൂണ്ടിന്നീ 
പെണ്ണിവളിൽ കൈകൾ കൊണ്ടെന്നാൽ 
ഇന്നിവിടെ തൃത്തായമ്പക മേളം 

ഇവളാകെ ഫ്രീക്കായ് പോയി 
ഇന്നീ കാലം.... കുഞ്ഞേ......
ആളാകാൻ നോക്കണ്ട 

കലികാല തീയില്ലാടും
പെണ്ണിൻ മുന്നിൽ മോനേ......നേടൂലാ..... 

ചിരി ചിരി ചിരി പഞ്ചാരച്ചിരി 
ഇറക്കേണ്ട വിട്ടോ കുട്ടാ 

നടു നടു നടു നടുവും തല്ലി
പിടഞ്ഞു വീണു കരിഞ്ഞുണങ്ങിടും 

കഥ മാറി കാലം മാറി 
ഇന്നീ പെണ്ണിൻ മുന്നിൽ 
ആണിന്നോ പുല്ലുവില 

വഴി മാറി പോടാ ചെക്കാ.....
നിൻറെ മുന്നിൽ ഒന്നും തോൽക്കൂലാ....

Sunday, February 6, 2011

സാന്ത്വനം

ഒരു കവിത മെനയുന്ന കവിയാണ്‌ നീ...
എനിക്കൊരു കവിത നല്‍കും സുഖമാണ് നീ...
ഒരു കുഞ്ഞു പൂവിന്റെ ഇതളാണ് നീ...
എനിക്കൊരു മൊട്ടു നല്‍കും പൂവാണ് നീ...
ഒരു ചിരി പൊഴിക്കും മുഖമാണ് നീ...
എനിക്കൊരു മുഖം നല്‍കും ചിരിയാണ് നീ...
ഒരു താരാട്ടിന്റെ സാന്ത്വനമാണ്‌ നീ...
എനിക്കിന്ന് സാന്ത്വനമായിടും
താരാട്ടാണ് നീ.....

****************

Friday, February 4, 2011

തിരിച്ചറിവ്


ഞാന്‍ +2 വിനു പഠിച്ചിരുന്ന കാലം. ഒരു ദിവസം വൈകിട്ട് ഞാന്‍ വായനശാലയില്‍  ഇരിക്കുകയാണ്‌.എനിക്ക് പോകാനുള്ള ബസ് വരാന്‍ ഒരു മണിക്കൂര്‍ കൂടി ഉണ്ട്.ഞാന്‍ പത്രങ്ങള്‍ നോക്കി അങ്ങിനെ ഇരുന്നു.പെട്ടെന്ന് ഒരാള്‍ എന്‍റെ പുറത്തു തട്ടി.ഞാന്‍ തിരിഞ്ഞു നോക്കി.ഒരു പ്രായം ചെന്ന ആള്‍.അദ്ദേഹം എന്നോടു വെളിയിലേക്ക് വരാന്‍ പറഞ്ഞു.ഞാന്‍ കൂടെ ചെന്നു.
"മോനെ...എപ്പോഴാ ബസ് വരിക..? "
എങ്ങോട്ട് പോകാനാണ് ?
" എപ്പോഴാ ബസ് വരിക....? " അയാള്‍ വീണ്ടും അതെ ചോദ്യം ആവര്‍ത്തിച്ചു.
എങ്ങോട്ടാണെന്ന് പറഞ്ഞാലല്ലേ പറയാന്‍ കഴിയു.
എന്നെ നോക്കി കുറെ പെണ്‍കുട്ടികള്‍ ബസ് സ്റ്റോപ്പില്‍ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.ഇയാള്‍ക്ക്  എന്തെങ്കിലും കുഴപ്പം ഉണ്ടാകും എന്ന് കരുതി ഞാന്‍ പിന്നീടൊന്നും പറയാതെ അകത്തേക്ക് പോയി.ഞാന്‍ അവിടെ പോയി ഇരുന്നു.ഞാന്‍ വെളിയിലേക്ക് നോക്കി.അയാളെ കണ്ടില്ല.പെണ്‍കുട്ടികള്‍  എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഇവര്‍ക്കെന്താ വേറെ പണിയില്ലേ....ഞാന്‍ മനസ്സില്‍ കരുതി.
ഞാന്‍ വീണ്ടും പത്രം വായന തുടര്‍ന്നു.പെട്ടന്ന് എന്‍റെ കണ്ണ് തൊട്ടടുത്ത പേജിലേക്ക് തിരിഞ്ഞു.
എന്‍റെ അടുത്തു വന്ന ആ ആളുടെ ഫോട്ടോ മരണ കോളത്തില്‍.ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന വാര്‍ത്തയും.ഞാന്‍ വേഗം വെളിയിലേക്ക് ഓടി ചെന്ന് നോക്കി.അവിടെയെങ്ങും അയാളെ കണ്ടില്ല.
ആ പെണ്‍കുട്ടികള്‍ അപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
അതില്‍ എന്നെ അറിയാവുന്ന ഒരു കുട്ടി എന്നോടു ചോദിച്ചു.
" എന്താ  അശ്വിന്‍ ചേട്ടാ....വട്ടായോ.... ? " 
ഞാന്‍ എന്താണ്  പറയേണ്ടത് എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു.
 ഒന്നും പറയാതെ ഞാന്‍ അകത്തേക്ക് നടന്നു.
******************************

ദേവാര്‍ചന

Music / Sibu Sukumaran
Singers / Karthika Devi & Anakha


നാഗദേവനൊരു പാട്ടില്‍
ആടും അടിയനില്‍ നിറയെ
നാഗദേവനൊരു പാട്ടില്‍
ആടും അടിയനില്‍ ഉണരേ
മുടിയാടും നേരം
കുരവകള്‍ ഉയരുന്നേ...
കാവിലെ ദീപങ്ങള്‍
കഥകളി ആടുന്നെ...
പുള്ളോര്‍ കുടത്തിന്റെ താളം

ശിവസ്വരമുണരും കണ്‌ഠത്തില്‍
വിളയാടുന്നെന്‍ ദേവാ നീ
നാവേര്‍ദോഷ ദുരിതം നീക്കേണേ
പാല്‍ക്കടലലമേല്‍  വാണീടും
ഹരിയുടെ ശയ്യാമഞ്ചം നീ
മിഴിയില്‍ നിറയും ദുരിതം നീക്കേണേ
നാഗക്കാവില്‍ അലതല്ലും
ഈറന്‍ കാറ്റിന്‍ സ്വരമാകാം
നൂറും പാലും നല്‍കാം വാ വാ വാ...

യദുകുലദേവന്‍ മാധവനും
വസുദേവര്‍ക്കും തുണയേകാന്‍
മാരിയില്‍ ഒരു കുടയായി വിരിഞ്ഞൂ നീ
ബ്രഹ്മാ വിഷ്ണു മഹേശ്വരനും
പ്രിയനായീടും ദേവാ നീ
അടിയന്‍ പാടും പാട്ടില്‍ ആടേണേ
നാഗക്കാവില്‍ അലതല്ലും
ഈറന്‍ കാറ്റിന്‍ സ്വരമാകാം
നൂറും പാലും നല്‍കാം വാ വാ വാ...

*************************

Tuesday, February 1, 2011

ദേവാര്‍ചന

Music /Sibu Sukumaran
Singer / Arun G.S

ശരണം വിളി ഉയരും നേരം
ഭൂലോക നാഥന് മുന്നില്‍
തുളസി മണി മാലയണിഞ്ഞു
അയ്യനയ്യനെ അയ്യനയ്യനെ
കന്നിസ്വാമി കറുപ്പണിഞ്ഞ്
കരളുരുകി ശരണം പാടി
കെട്ടും ശിരസ്സിലേറ്റി
അയ്യനയ്യനെ അയ്യനയ്യനെ
മല മല മല മേലെ വാഴും
പുലിവാഹനനെ
ശരണനാദഘോഷമുയര്‍ത്തി
പമ്പാസുതനേ
പേട്ട തുള്ളി ആടി വരുന്നു
അയ്യനയ്യനെ അയ്യനയ്യനെ
കഠിനം കരിമല കേറാന്‍
അഴുതാ നദിയെ വണങ്ങാന്‍
മണികണ്‌ഠ സ്വാമിയേ
കനിവ് നല്‍കണേ
കഠിനം കരിമല കേറാന്‍
അഴുതാ നദിയെ വണങ്ങാന്‍
വില്ലാളി വീരനെ
ശക്തി നല്‍കണേ
പമ്പാ തീരമുണര്‍ന്നു
അമൃതൊഴുകും നദിയുമുണര്‍ന്നു
ശരണം വിളിയുമുണര്‍ന്നു
അയ്യനയ്യനെ
പമ്പാ ഗണപതി ഭഗവാന്‍
കാത്തരുളും തീരതടിയന്‍
കുമ്പിട്ടു വണങ്ങീടുന്നു
അയ്യനയ്യനെ.....
പൊന്നിന്‍മല നീലിമല
പാവനമാം പുണ്യമല
മലമേലെ വാഴുമെന്‍
അയ്യനയ്യനെ......
അപ്പാച്ചി മേടും താണ്ടി
ശരംകുത്തിയാല് വണങ്ങി
പാദങ്ങളറിയാതോഴുകി
അയ്യനയ്യനെ......
നാളികേരം നടയില്‍ ഉടച്ച്‌
പടി പതിനെട്ടും കയറീ ഞാന്‍
തത്വമസി പൊരുളിന്‍ മുന്നില്‍
തൊഴുതു നില്‍ക്കവേ........
പൊന്നമ്പല വാസന്‍ സ്വാമി
വാണരുളും കോവില്‍ നടയില്‍.....
കര്‍പ്പൂരമെരിയും  നേരം
ശംഖുനാദമൊഴുകും നേരം
ശ്രീ കോവില്‍ മണികള്‍ മുഴങ്ങി
ശരണംവിളി എങ്ങുമുയര്‍ന്നു 
കണ്‍ കുളിരെ കണ്ടു ഞാനെന്‍
അയ്യനയ്യനെ
വില്ലാളി വീരനയ്യന്‍
വീര മണികണ്‌ഠനയ്യന്‍
ഉലകിന്റെ നാഥന്‍ അയ്യാ
കാത്തു കൊള്ളണേ
എന്‍ അയ്യനയ്യനെ

*********************


 








Monday, January 31, 2011

നീരാഞ്ജനം

Music / FMP -Sibu Sukumaran
Singer / Neema Mohandas

മണ്ഡല കാലത്ത് മാലയിട്ടു..
മല കയറാന്‍ എന്‍ സ്വാമിയെ കാണാന്‍
മാളികപ്പുറമായ് കാത്തിരുന്നു.....
സന്നിധാനത്തില്‍ എന്‍ അയ്യനെ വണങ്ങാന്‍
ശരണം ശരണം സ്വാമിയെ
ശരണം ശരണം അയ്യനെ

മഴ പെയ്താല്‍ ചോരുന്ന കുടിലിലും
തോരാതെ ശരണം വിളിക്കുന്നു ഞാന്‍
അച്ഛന്റെ മടിയിലായ്‌ ചായുറങ്ങുമ്പൊഴും.....
കനവിലും വിളങ്ങുമെന്‍ അയ്യനയ്യന്‍
ശരണം ശരണം സ്വാമിയെ
ശരണം ശരണം അയ്യനെ

ആധിയും വ്യാധിയും തീര്‍ത്തു തരേണമേ
അന്നദാന പ്രഭുവേ... അയ്യപ്പ സ്വാമിയെ....
കര്‍പൂര പ്രിയനേ...കാനനവാസനെ
കലിയുഗ വരദനെ...കാക്കേണമേ
ശരണം ശരണം സ്വാമിയെ
ശരണം ശരണം അയ്യനെ


***************************