Tuesday, January 25, 2011

ദേവാര്‍ചന

Album / Devarchana
Music /Sibu Sukumaran
Singer / Mridula

വിദ്യാസ്വരൂപിണീ ദേവി സരസ്വതീ
വിജ്ഞാനമേകണേ അമ്മേ
നാമപാരായണ നേരമെന്‍ നാവിലെ
നാദങ്ങളായി നിറയൂ....
ചന്ദനം ചാര്‍ത്തുന്ന നേരമെന്നും
ചിന്മയീ ദേവിയെ കൈതൊഴുന്നേ
പത്മരാഗസമപ്രഭയാകുമെന്‍
പഞ്ചവക്ത്രായയെ കൈതൊഴുന്നേന്‍

ആദിശക്തീ ദേവി ഉണരുമ്പോള്‍
സ്വരരാഗമുണരുന്നിതാ
ഗായത്രീ മന്ത്രമുയരുമ്പോള്‍
ഒഴുകുന്നു വീണാരവം
സിന്ദൂര കാന്തിയാലെ
വാണിടും ദേവി നമ
സഹസ്രദളപത്മത്തില്‍ വാണീടുമെന്‍
അമ്മേ അനുഗ്രഹമേകീടണേ.....

സര്‍വവേദാന്തവും ഉതിരുന്നൊരെന്‍
വേദാന്തസംവേദിതേ
കാഞ്ചന പൂന്കൊലുസ്സ്  വിലസുന്നൊരീ
പാദങ്ങള്‍ പുല്കുന്നിതാ
ത്രൈലോക കീര്‍ത്തിയാലെ
വാണിടും ദേവി നമ
സകലകലനാഥയായ്‌ വാണീടുമെന്‍
അമ്മേ അനുഗ്രഹമേകീടണേ....


*************************

No comments:

Post a Comment