Tuesday, January 25, 2011

ദേവാര്‍ചന

Album / Devarchana
Music /Sibu Sukumaran
Singer / Jyotsna 

കണ്ണാ... നറുവെണ്ണ
നിന്‍ കണ്ണാടി കവിളില്‍ നൂറുമ്മ
മുരളീരവം ഒഴുകും അമ്പാടിയില്‍
ചാരത്തു നില്‍ക്കുന്നു രാധ

ആലിലകള്‍ പാടുന്നോരമ്പാടിയില്‍ 
ഗോകുല ബാലാ രാധ തേടുന്നു...
കാളിന്ദിതന്‍ തീരതോടിയോളിക്കും
കാര്‍വര്‍ണനെ നിന്നെ കണ്ടു ഞാന്‍....
കണ്ണാ.....
അമൃത മധുര വെണ്ണ നുകരുമെന്‍ മാധവാ....
കണ്ണാ...
വാ കണ്ണാ..
കണ്ണാടി കവിളില്‍ നൂറുമ്മ. 

മോഹനരാഗം വിടരും നിന്‍ പുഞ്ചിരിയില്‍
മോഹമേറെയായ്‌  ചാരെ അണയുമ്പോള്‍
യദുകുലദേവന്‍ കണ്ണന്‍ പാടുന്നു
യമുനപോലുമാ രാഗം മൂളുന്നു.......
കണ്ണാ.....
അമൃത മധുര വെണ്ണ നുകരുമെന്‍ മാധവാ....
കണ്ണാ...
വാ കണ്ണാ..
കണ്ണാടി കവിളില്‍ നൂറുമ്മ.

****************

1 comment: